മലയാളം ബൈബിൾ റേഡിയോ

മലയാളം ബൈബിൾ ലൈവ് റേഡിയോയിലേക്ക് സ്വാഗതം!

24 മണിക്കൂറും ദൈവവചനം ശ്രവിക്കാവുന്ന ഓൺലൈൻ മലയാളം ബൈബിൾ റേഡിയോയിലേക്ക് സ്വാഗതം! ഈ വെബ്സൈറ്റിലൂടെ നിങ്ങള്ക്ക് 24 മണിക്കൂറും ദൈവവചനം ശ്രവിക്കാവുന്നതാണ്.  ഈ വെബ്സൈറ്റ് നിങ്ങൾക്കായി ദൈവത്തിന്‍റെ സ്വന്തം ഭാഷ യുടെ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് റാഫാ മീഡിയയും ഫെയിത്ത് കംസ് ബൈ ഹിയറിങ് (Faith Comes By Hearing), ബിബ്ലിക്ക (Biblica) എന്നിവരുമായി സഹകരിച്ചുള്ള റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) സേവനത്തിൽ നിന്നാണ്. അതോടൊപ്പം തന്നെ മലയാളത്തിൽ ലഭ്യമായ വിവിധ ബൈബിൾ പരിഭാഷകൾ, ഓഡിയോ ബൈബിൾ, ഗോസ്പൽ ഫിലിം വീഡിയോ, ജീസസ് ഫിലിം വീഡിയോ എന്നിവ www.MalayalamBible.app എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. മറ്റു സേവനങ്ങൾക്കായി വെബ്സൈറ്റ് പേജുകൾ സന്ദർശിക്കുക.

Malayalam Bible 24x7 Live powered by Rafa Bible Radio (Malayalam)

മലയാളം ബൈബിൾ റേഡിയോ 24x7 ലൈവ് powered by റാഫാ ബൈബിൾ റേഡിയോ (മലയാളം)

നൂതന ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ 

ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന് പുറമെ ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിക്കുന്നു. ബൈബിള്‍ പരിഭാഷ മിനിസ്ട്രിയായ ബിബ്ലിക്ക (Biblica), ഓഡിയോ ബൈബിൾ മിനിസ്ട്രിയായ ഫെയിത്ത് കംസ് ബൈ ഹിയറിംങ് (Faith Comes By Hearing) എന്നീ ആഗോള മിഷൻ സംഘടനകളുമായി കൈകോർത്തു കൊണ്ടാണ് റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) പ്രവർത്തിക്കുന്നത്.

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആദ്യ ഘട്ടത്തിൽ റാഫാ ബൈബിൾ റേഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ NIV (New International Version), മലയാളത്തിൽ നൂതന പരിഭാഷയായ മലയാളം സമകാലിക വിവർത്തനം (Malayalam Contemporary Version) എന്നീ ബൈബിൾ പരിഭാഷകൾ റാഫാ ബൈബിൾ റേഡിയോയിലൂടെ 24×7 ശ്രവിക്കാവുന്നതാണ്.

അച്ചടിഭാഷയിൽ നിന്നും വിഭിന്നമായി ലളിതമായ സംസാരഭാഷയിൽ ദൈവവചനം ശ്രവിക്കുവാനാണ് ഇപ്പോൾ റാഫാ ബൈബിൾ റേഡിയോയിലൂടെ അവസരമൊരുക്കുന്നത്. ഏതൊരു കൊച്ചുകുട്ടിക്കും ഒരു നാടകം കേൾക്കുന്നപോലെ ബൈബിൾ അധ്യായങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടി (dramatised audio) ലളിതമായ ശ്രവ്യമാധുര്യത്തോടെ കേൾക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടിയ HD മലയാളം ഓഡിയോ ബൈബിൾ

ദൈവവചനത്തിലൂടെയുള്ള യാത്രയിൽ റാഫ ബൈബിൾ റേഡിയോയോടൊപ്പം സഞ്ചരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും ദൈവവചനം കേൾക്കുവാൻ ഞങ്ങൾ അവസരം ഒരുക്കുന്നു. റാഫ ബൈബിൾ റേഡിയോ (മലയാളം) HD നിലവാരത്തിൽ 24 മണിക്കൂറും മലയാള ഭാഷയിൽ വിശുദ്ധ ബൈബിളിന്റെ ഓഡിയോ പതിപ്പ് സ്ട്രീം ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ഓൺലൈൻ ബൈബിൾ റേഡിയോ സ്റ്റേഷനാണ്. ദിവസം മുഴുവനും ബൈബിൾ പ്രക്ഷേപണങ്ങൾ ശ്രവിക്കുകയും, നിങ്ങളുടെ അനുഭവങ്ങൾ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടുകയും ചെയ്യുക.

സവിശേഷതകൾ:

  • സൗജന്യ ക്രിസ്ത്യൻ റേഡിയോ മലയാളം ബൈബിൾ ഓൺലൈനായി 24×7 സ്ട്രീം ചെയ്യുന്നു
  • ഉപയോഗിക്കാൻ എളുപ്പവും, സൗജന്യവും!
  • വേഗതയേറിയ ഉയർന്ന നിലവാരമുള്ള സ്ട്രീമിംഗ്
  • HD ക്വാളിറ്റിയിൽ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടിയ മലയാളം ഓഡിയോ ബൈബിൾ
  • ബിബ്ലിക്കയുടെ മലയാളം സമകാലിക വിവർത്തനം 
  • പുസ്തകത്തിന്റെ പേരും ചാപ്റ്റർ നമ്പറും അറിയിപ്പ്
  • പശ്ചാത്തല മോഡിൽ ബൈബിൾ ശ്രവിക്കുക (പ്ലേ/പോസ്/സ്റ്റോപ്പ്)
  • തൽക്ഷണ പ്ലേബാക്കും പ്രീമിയം നിലവാരവും
  • സ്ലീപ്പ് മോഡ് - നിങ്ങൾ ഉറങ്ങുമ്പോൾ റേഡിയോ നിർത്താൻ ഒരു കൗണ്ട്ഡൗൺ ടൈമർ സജ്ജമാക്കാൻ നിങ്ങളെ അനുവദിക്കുന്നു.
  • സോഷ്യൽ നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ ഇമെയിൽ വഴി സുഹൃത്തുക്കളുമായി പങ്കിടുക.

ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ്, ബിബ്ലിക്ക എന്നിവയുടെ പങ്കാളിത്തത്തോടെ പ്രശസ്ത മലയാളം ക്രിസ്ത്യൻ റേഡിയോയായ റാഫ റേഡിയോയാണ് റാഫ ബൈബിൾ റേഡിയോ നിങ്ങളിലേക്ക് കൊണ്ടുവരുന്നത്. സംഗീതത്തിലൂടെയും മാധ്യമ ശുശ്രൂഷയിലൂടെയും യേശുവിന്റെ സ്‌നേഹവും രക്ഷയും പങ്കുവെക്കാൻ പ്രതിജ്ഞാബദ്ധരായ ക്രിസ്തുവിലുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സഹോദരങ്ങൾ രൂപീകരിച്ച, ലാഭേച്ഛയില്ലാത്ത ക്രിസ്ത്യൻ സംഘടനയായ റാഫ മീഡിയ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ളതാണ് റാഫ റേഡിയോ.

Malayalam Contemporary Version New Testament, Dramatized Audio
Copyright © 2002 by Hosanna. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Malayalam Contemporary Version (വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™)
Copyright © 1997, 2017, 2020 by Biblica, Inc. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Biblica®എന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ (USA) പേറ്റന്റ് ആന്റ് ട്രേഡ്‍മാര്‍ക്ക് ഓഫീസില്‍ Biblica, Inc.നാല്‍ രജിസ്റ്‍റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. അനുവാദത്തോടുകൂടി ഉപയോഗിച്ചിരിക്കുന്നു.

ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ്, ബിബ്ലിക്ക എന്നിവയുടെ പങ്കാളിത്തത്തോടെ റാഫ മീഡിയയാണ് റാഫ ബൈബിൾ റേഡിയോ സൃഷ്ടിച്ചത്. ഞങ്ങളുടെ സ്ട്രീമിംഗ് ബൈബിൾ റേഡിയോ ചാനലുകൾക്കായി പകർപ്പവകാശമുള്ള ഓഡിയോ ബൈബിൾ മെറ്റീരിയൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ പങ്കാളിത്ത മിനിസ്ട്രികളെ നന്ദിപൂർവ്വം സ്മരിക്കുകയും,  ഈ ശുശ്രൂഷയിലെ അവരുടെ പങ്കാളിത്തത്തെയും ദൈവവചനം ഉപയോഗിക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള അവരുടെ ദര്ശനത്തെയും റാഫ മീഡിയ അഭിനന്ദിക്കുന്നു.

സൗജന്യ ഓൺലൈ൯‍ മലയാളം ബൈബിൾ വെബ്സൈറ്റ്. 

നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്.  

https://www.malayalambible.app

സൗജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ്  GodsOwnLanguage.com-ലേക്ക് സ്വാഗതം!

മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിന്‍റെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.    

"സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ." (മത്തായി 10:8)

https://www.godsownlanguage.com

Your encouragement is valuable to us

Your stories help make websites like this possible.