ബൈബിള് ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ഈ ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
എന്റെയടുത്ത് വന്ന് എന്നെ ശ്രദ്ധിക്കുകയും അതനുസരിക്കുകയും ചെയ്യുന്ന ഒരോരുത്തരും ഉറപ്പുള്ള വീടു പണിയുന്നവനെപ്പോലെയാണ്. അവന്‍ ആഴത്തില്‍ കുഴിയെടുത്ത് ശക്തമായ പാറയിന്മേല് അടിത്തറ ഇടുന്നു. വെള്ളപ്പൊക്കക്കാലത്ത് ആ വീടിനെ ഒഴുക്കിയകറ്റാന്‍ വെള്ളം ശ്രമിക്കുന്നു. പക്ഷേ ജലപ്രവാഹത്തിന് വീടിനെ മാറ്റാനാവില്ല. എന്തെന്നാല്‍ ആ വീട് കരുത്തുള്ളതാണ്.
ലൂക്കോസ് എഴുതിയ സുവിശേഷം 6:47ഓഡിയോ ബൈബിൾ
