മലയാളം ഈസി ടൂ റീഡ് വെര്‍ഷന്‍ ഓഡിയോ ബൈബിള്‍ ആപ്പ്
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ERV ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
Verse of the day
അതിനാല്‍ സഹോദരരേ, പാപികളാകാതിരിക്കാനും അവിശ്വാസികളാകാതിരിക്കാനും ജീവനുള്ള ദൈവത്തെ പിന്തുടരാതിരിക്കാനും ഒരുമ്പെടുന്നതില്‍ നിങ്ങള്‍ സൂക്ഷിക്കുക. എന്നാല്‍ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക. “ഇന്ന്” എന്ന് പറയുന്നിടത്തോളം എന്നും അതു ചെയ്യുക. പാപത്തിനു കബളിപ്പിക്കാനുള്ള വഴിയാകാതിരിക്കാനും കഠിന ഹൃദയരാകാതിരിക്കാനും തക്കവിധം നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍.
Hebrews 3:12ഓഡിയോ ബൈബിൾ ശ്രവിക്കുക
