LUMO Gospel Films

 

മലയാളം ക്രിസ്മസ് ഫിലിംസ്

1:1
Unable to connect. Please try again later.
Matthew 1:1-17
Terms & Conditions

മലയാളം ഈസ്റ്റർ ഫിലിംസ്


1:1
Unable to connect. Please try again later.

ലുമോ ഫിലിംസ് ഉണ്ടായ കഥ

​“ടീച്ചർ, ടീച്ചർ ഒരു കഥ പറയാമോ?” സൺ‌ഡേസ്കൂൾ അധ്യാപിക ആയിരുന്ന ഹന്നാ ലീഡർ എല്ലാ ഞായറാഴ്ചയും കേട്ട് കൊണ്ടിരുന്ന ഒരു ചോദ്യം ആയിരുന്നു അത്. കുട്ടികളെ കാണിക്കുവാൻ വേണ്ടി ബൈബിൾ കഥകളുടെ വിഡിയോകൾക്കു വേണ്ടി ഇന്റർനെറ്റിൽ പരതിയ ഹന്നായ്ക്കു ഒരു കാര്യം മനസ്സിലായി -  ബൈബിളിൽ പറഞ്ഞിരിക്കുന്നത് അതെ പോലെ കാണിക്കുന്ന ഒരു വീഡിയോയും നിലവിൽ ലഭ്യമല്ല. ഗോസ്‌ഫോർഡ് പാർക്ക്, എഡ്ജ് ഓഫ് ലവ് തുടങ്ങിയ നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ച ഹന്നാ ഉടനെ തന്നെ ആ തീരുമാനത്തിൽ എത്തി - “അങ്ങനെ ഒരു ചിത്രം എന്ത് കൊണ്ട് എനിക്ക് തന്നെ ചെയ്തുകൂടാ?” അങ്ങനെ സൺ‌ഡേസ്കൂൾ കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ എന്ന പ്രചോദനത്തിൽ നിന്നാണ് ഇന്ന് കാണുന്ന ലുമോ ഫിലിംസ് നിർമ്മിക്കപ്പെട്ടത്.

വര്ഷങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഹന്നാ ഒരു കാര്യം ഉറപ്പിച്ചിരുന്നു - ഈ ചിത്രം ലോകത്തിലുള്ള ആയിരത്തിൽ പരം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിക്കണം. അങ്ങനെയാണ് വോയിസ് ഓവർ ആയി ബൈബിൾ വാക്യങ്ങൾ അതെ പടി ഉപയോഗിക്കാൻ തീരുമാനിച്ചതും, ഡയലോഗിന് പകരം നറേഷൻ (വിവരണം) ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതും. 2013ൽ മൊറോക്കോയിൽ  ആരംഭിച്ച ഷൂട്ടിംഗ് 99 ദിനങ്ങൾ നീണ്ടു നിന്നു. ശ്രീലങ്കൻ തമിഴ് വംശജനായ ബ്രിട്ടീഷ് നടൻ സെൽവ  രാസലിംഗമാണ് യേശുവിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ഡേവിഡ് ബാറ്റിയാണ് സംവിധായകൻ. ആദ്യമായി പുറത്തിറങ്ങിയത് യോഹന്നാൻറെ സുവിശേഷം ആയിരുന്നു. അതിനു ശേഷം മർക്കോസിന്റെ  സുവിശേഷവും, തുടർന്ന് മത്തായി, ലൂക്കോസ് സുവിശേഷങ്ങളും പുറത്തിറങ്ങി.  

LUMO_Article2

Redefining the standard of visual Biblical media’ എന്നാണ് ലുമോ പ്രോജക്ടിന്റെ ടാഗ്‌ലൈൻ. അത് അക്ഷരം പ്രതി ശരിയാണെന്നു ആ വിഡിയോകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ്  ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്. വേദപുസ്തക സാക്ഷരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രൊജക്റ്റാണ് ലുമോ ഗോസ്പൽ ഫിലിംസ്. നിലവിൽ ഓഡിയോ ബൈബിൾ മിനിസ്ട്രിയായ Faith Comes By Hearing-നോട് ചേർന്ന് 1,200ൽ പരം ഭാഷകളിൽ ഗോസ്പൽ ഫിലിംസ് മൊഴി മാറ്റം ചെയ്തു പുറത്തിറക്കിയിട്ടുണ്ട്. ആ വിഡിയോകൾ https://live.bible.is എന്ന വെബ്സൈറ്റിലും, Bible.is ആപ്പിലും  ലഭ്യമാണ്. ലുമോ ഗോസ്പൽ ഫിലിംസ് ശരിക്കും ഒരു വ്യതസ്തമായ ദൃശ്യാനുഭവം തന്നെ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://lumoproject.com/

മലയാളം ഗോസ്പൽ ഫിലിംസ് (Malayalam Gospel Films)

Gospel of Matthew (Malayalam Gospel Films)

Gospel of Luke (Malayalam Gospel Films)

Gospel of Mark (Malayalam Gospel Films)

Gospel of John (Malayalam Gospel Films)

Your encouragement is valuable to us

Your stories help make websites like this possible.